ദില്ലി: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തോളം അദ്ദേഹം ഇന്ത്യയിലുണ്ടാകും. റഷ്യ- യുക്രെയ്ന് യുദ്ധം തുടങ്ങിയതിനു ശേഷമുള്ള സെർജി ലാവ്റോവിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയാണിത്.
രണ്ടു ദിവസത്തെ ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ലാവ്റോവ് ഇന്ത്യയിലേയ്ക്കെത്തുന്നത്. റഷ്യക്കെതിരെ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ റഷ്യ ഉല്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ ഇന്ത്യൻ വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തേക്കാം.
അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ചൈന വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം ലാവ്റോവ് ഇന്ന് വൈകീട്ട് ന്യൂഡല്‍ഹിയില്‍ എത്തും. യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ദിലീപ് സിങ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ജര്‍മന്‍ വിദേശ – സുരക്ഷ നയ ഉപദേഷ്ടാവ് ജെന്‍സ് പ്ലോട്ട്നര്‍ എന്നിവരും ഇന്ത്യയിലേക്കെത്തും. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന് എന്നിവരുമായി കൂടികാഴ്ചയ്ക്കായാണ് എത്തുക.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…