Sunday, January 4, 2026

ഇന്ത്യക്കാർക്ക് ഇ വീസ അനുവദിച്ച് റഷ്യ; ഓഗസ്റ്റ് ഒന്നുമുതൽ നിലവിൽ വരും

ദുബായ് : പാശ്ചാത്യ ലോകം കൽപ്പിച്ച വിലക്ക് മൂലം ചൈനയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയുടെ പിന്തുണാ മനോഭാവം നഷ്ടമാകുമോ എന്ന ആശങ്കയ്ക്കിടെ ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ – വീസ അനുവദിച്ച് റഷ്യൻ ഭരണകൂടം. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ– വീസ ഉപയോഗിച്ചു റഷ്യയിലേക്കു യാത്ര ചെയ്യാം.

4 ദിവസം കൊണ്ടാണ് വീസ അനുവദിക്കുന്നത്. 146.90 ദിർഹം (ഏകദേശം 3300 രൂപ) ആണ് കോൺസുലർ ഫീസ്. വിനോദസഞ്ചാരം, വാണിജ്യ ആവശ്യം തുടങ്ങിയവയ്ക്ക് ഇ – വീസ ഉപയോഗിച്ച് റഷ്യ സന്ദർശിക്കാം. ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള വീസയുടെ കാലാവധി 60 ദിവസമാണ്. 16 ദിവസം വരെ രാജ്യത്ത് താമസിക്കാം.

Related Articles

Latest Articles