Sunday, June 2, 2024
spot_img

അഫ്ഗാന് മുന്നറിയിപ്പുമായി റഷ്യ: നാറ്റോ പിന്‍മാറ്റം ഐ.എസിനെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രി

മോസ്‌ക്കോ: ഐ.എസ് തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ ശക്തിപ്പെടുന്നതില്‍ മുന്നറിയിപ്പുമായി റഷ്യ. അമേരിക്കയും നാറ്റോ സഖ്യ കക്ഷികളും സേനയെ പിന്‍വലിക്കുന്നതിനെ തുടര്‍ന്ന് വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഐ.എസ് തീവ്രവാദികള്‍ ശക്തിപ്പെടുന്നത് തങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്്‌റോവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഭരണാധികാരികളുടെ ഉത്തരവാദിത്തമില്ലായ്മയാണ്
ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലകളില്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ നേരത്തേ തന്നെ അവരുടെ ശക്തികേന്ദ്രങ്ങളായിട്ടാണ് മാറ്റിയിരിക്കുന്നത്. അമേരിക്കയിലെ തീവ്രവാദി ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷിക ദിനമായ സെപ്തംബര്‍ 11 ന് തന്നെ സേനാപിന്‍മാറ്റം പൂര്‍ത്തിയാക്കാനാണ് ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇത് മനസിലാക്കിയാണ് തീവ്രവാദ സംഘടനകള്‍ പല മേഖലകളും പിടിച്ചെടുക്കാന്‍ ശ്രമം ആരംഭിച്ചത്. കഴിഞ്ഞ മെയ് ഒന്നിന് തന്നെ അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ആരംഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ നിരവധി ജില്ലകളുടേയും നിയന്ത്രണം തീവ്രവാദികള്‍ പിടിച്ചെടുത്തിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles