Thursday, May 2, 2024
spot_img

പ്രതീക്ഷ നല്‍കുമോ; രണ്ടാമത്തെ കൊവിഡ് വാക്സിനും അനുമതി നല്‍കി റഷ്യ

മോസ്കോ: കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ. എപിവാക്‌കൊറോണ എന്നാണ് വാക്സിന് പേരിട്ടിരിക്കുന്നത്. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് വാക്‌സിന് അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചത്.

വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. രണ്ട് വാക്‌സിനുകളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും, കൊവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് എപിവാക്‌കൊറോണ എന്ന കൊവിഡ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles