റഷ്യയില്‍ നിന്ന് ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. 300 കോടി ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക. റഷ്യയില്‍ നിന്ന് അകുല ക്ലാസ് ആണവ അന്തര്‍വാഹിനിയാണ് ഇന്ത്യ പാട്ടത്തിനെടുക്കുക. നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ചക്ര3 എന്ന് പുനര്‍നാമകരണം നടത്തി സേനയുടെ ഭാഗമാക്കും.
550 കോടി ഡോളറിന്റെ എസ്-400 മിസൈല്‍ സംവിധാനം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം റഷ്യയ്ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ് ഇത്. മാര്‍ച്ച് ഏഴിന് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെയ്ക്കും. സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറായാണ് അന്തര്‍വാഹിന് പാട്ടത്തിനെടുക്കുന്നത്. 2025 ന് ഇത് ഇന്ത്യയ്ക്ക് കൈമാറും.
10 വര്‍ഷത്തേക്കാണ് അന്തര്‍വാഹിനി പാട്ടത്തിനെടുക്കുന്നതെന്നാണ് സൂചന. നിലവില്‍ റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2 ആണവ അന്തര്‍വാഹിനിക്ക് പകരമായാണ് ചക്ര 3 എത്തുക. 2022 ല്‍ ചക്ര2 ന്റെ പാട്ടക്കാലാവധി അവസാനിക്കും. ഇത് അഞ്ച് വര്‍ഷത്തേക്ക് നീട്ടിയേകക്കുമെന്നും സൂചനയുണ്ട്. ചക്ര3 സാങ്കേതിക പരീക്ഷണങ്ങളും മറ്റും നടത്തി പൂര്‍ണമായും സേനയുടെ ഭാഗമാകുന്നതിന് സമയമെടുക്കുമെന്നതിനാലാണ്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…