International

കീവിൽ വൻ വ്യോമാക്രമണത്തിന് റഷ്യൻ മുന്നറിയിപ്പ്; വിദേശികളോട് ഉടൻ ഒഴിഞ്ഞുപോകാൻ നിർദ്ദേശം, പ്രത്യാഘാതം കടുക്കുമെന്ന് വ്ളാഡിമിർ പുടിൻ

മോസ്‌കോ : യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വരും ദിവസങ്ങളിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന ഔദ്യോഗിക മുന്നറിയിപ്പുമായി റഷ്യ. കീവിലുള്ള വിദേശ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാർ എന്നിവർ എത്രയും വേഗം നഗരം വിട്ടുപോകണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ യുക്രൈനിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് വിദേശികൾക്ക് നേരെ ഈ അടിയന്തര മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.

റഷ്യൻ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്‌ക് മേഖലയിലുള്ള ഒരു വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ യുക്രൈൻ ബോധപൂർവം ഡ്രോൺ ആക്രമണം നടത്തിയതായാണ് റഷ്യ ആരോപിക്കുന്നത്. ഈ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തങ്ങളുടെ പൗരന്മാർക്ക് നേരെയുണ്ടായ ഈ ആക്രമണത്തിന് പകരമായി കീവിന് നേരെ വ്യവസ്ഥാപിതവും ശക്തവുമായ തിരിച്ചടി നൽകാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടു കഴിഞ്ഞു. എന്നാൽ റഷ്യയുടെ ഒരു പ്രമുഖ ഡ്രോൺ കമാൻഡ് യൂണിറ്റിനെ മാത്രമാണ് തങ്ങൾ തകർത്തതെന്നാണ് യുക്രൈൻ സൈന്യം ഇതിനോട് പ്രതികരിച്ചത്.

വരും ദിവസങ്ങളിൽ കീവിലെ യുക്രെയ്ൻ സൈനിക-വ്യവസായ സമുച്ചയങ്ങൾ, ഡ്രോൺ രൂപകൽപ്പനയും നിർമ്മാണവും നടത്തുന്ന കേന്ദ്രങ്ങൾ, പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമിട്ടായിരിക്കും റഷ്യയുടെ ആക്രമണമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ കീവിന് നേരെ റഷ്യ നടത്തിയ അതിശക്തമായ ആക്രമണത്തിൽ ആണവായുധം വഹിക്കാൻ ശേഷിയുള്ള, ശബ്ദത്തേക്കാൾ 10 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ‘ഒരെഷ്‌നിക്’ ഹൈപ്പർസോണിക് മിസൈൽ റഷ്യ പ്രയോഗിച്ചിരുന്നു. നാല് വർഷത്തോളമായി തുടരുന്ന യുദ്ധത്തിൽ ഇത് മൂന്നാം തവണയാണ് റഷ്യ ഈ അത്യാധുനിക മിസൈൽ ഉപയോഗിക്കുന്നത്.

അതേസമയം റഷ്യയുടേത് വെറും ബ്ലാക്ക്മെയിലിംഗ് തന്ത്രം മാത്രമാണെന്നും ഇതിന് വഴങ്ങരുതെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. റഷ്യയുടെ ഭീഷണികളെ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും യുക്രൈൻ വ്യക്തമാക്കി. റഷ്യയുടെ പുതിയ നീക്കത്തോടെ മേഖലയിൽ യുദ്ധം കൂടുതൽ വഷളാകുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

B4 Admin

Share
Published by
B4 Admin

Recent Posts

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

5 hours ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

6 hours ago

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ മരുന്നുകളും എത്താന്‍ ഈ മാസം അവസാനം വരെയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…

7 hours ago

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

19 hours ago