Monday, April 29, 2024
spot_img

പരസ്പരം സഹകരിച്ച് പ്രവർത്തിക്കാം; അന്‍റോണിയോ ഗുട്ടെറസിന് പിന്തുണ അറിയിച്ച് എസ്. ജയ്ശങ്കർ

ദില്ലി: രണ്ടാം തവണയും യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട അന്‍റോണിയോ ഗുട്ടെറസിന് അഭിനന്ദനവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഐക്യരാഷ്ട്ര സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായ അന്‍റോണിയോ ഗുട്ടറെസിന് അഭിനന്ദനങ്ങൾ. ബഹുരാഷ്ട്രവാദവുമായി മുന്നോട്ട് പോകുവാന്‍ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാമെന്നും ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.

സുരക്ഷാ സമിതിയുടെ ശുപാർശ പ്രകാരമാണ് സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്നത്. ഒൻപതാമത്തെ സെക്രട്ടറി ജനറലായി 2017 മുതൽ തുടരുന്ന ഗുട്ടെറസിന്റെ കാലാവധി ഈ വർഷം ഡിസംബർ 31 നു അവസാനിക്കാനിരിക്കെയാണ് അടുത്ത 5 വർഷത്തേക്കു വീണ്ടും തിരഞ്ഞെടുത്തത്. പോർച്ചുഗൽ മുന്‍ പ്രധാന മന്ത്രിയായിരുന്ന ഗുട്ടെറസ് യുഎന്‍ റെഫ്യൂജി ഏജന്‍സിയിലും ചുമതല വഹിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ മാസം യുഎൻ ആസ്ഥാനത്ത് ഗുട്ടെറസിനെ സന്ദർശിച്ച ശേഷം സ്ഥാനാർഥിത്വത്തിനു ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 193 അംഗങ്ങളുള്ള ജനറൽ അസംബ്ലിയാണു സെക്രട്ടറിയെ തിരഞ്ഞെടുത്തത്. പോർച്ചുഗൽ മുൻ പ്രധാനമന്ത്രിയായ ഗുട്ടെറസ് 2005–15 കാലയളവിൽ യുഎൻ ഹൈക്കമ്മിഷണർ ഫോർ റഫ്യൂജീസ് എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles