s-sreesanth-has-lashed-out-at-the-kerala-cricket-association
മുംബൈ: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കടുത്ത അതൃപ്‌തി അറിയിച്ച് മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ക്രിക്കറ്റില്‍ നിന്നും തനിക്ക് അര്‍ഹിച്ച വിരമിക്കാനുള്ള അവസരം നിഷേധിച്ചുവെന്നും, ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നിട്ടും പരമ്പര പൂർത്തിയാകാൻ അവസരം നല്‍കിയില്ലെന്നാണ് താരത്തിന്റെ ആരോപണം.
‘രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരം കളിക്കുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ ഈ മത്സരത്തില്‍ നിന്നും തഴയാന്‍ പരിക്കിനെ കാരണമാക്കിയെന്നും താരം വിമര്‍ശിക്കുന്നു. അതേസമയം ദേശീയ ടീമിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തുടർച്ചയായ അവഗണന വന്നപ്പോൾ ഒരു കളിക്കാരൻ ചെയ്യുന്നത് മാത്രമേ താൻ ചെയ്തിട്ടുള്ളു എന്നും ശ്രീശാന്ത് പറഞ്ഞു. മാത്രമല്ല ഇന്ത്യയ്ക്കായി ടി20, ഏകദിന ലോകകപ്പ് നേടിയ താരമാണ് ശ്രീശാന്ത്.
ഗുജറാത്തുമായുള്ള മത്സരം തുടങ്ങുന്നതിന് തലേ ദിവസം ടീം യോഗത്തിൽ ഇത് തൻ്റെ അവസാന മത്സരമാകുമെന്നും വിരമിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് കളിച്ചുകൊണ്ടു തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നാണ് താൻ ആഗ്രഹിച്ചിരുന്നത്. താൻ ഒരു മത്സരം കളിച്ചുകൊണ്ടു വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള അവസരമെങ്കിലും അര്‍ഹിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ അതും അവര്‍ നിഷേധിച്ചെന്നും, അവര്‍ക്ക് മാന്യതയെന്തെന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…