Saturday, May 4, 2024
spot_img

ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന സർക്കാരിനെ പാഠം പഠിപ്പിക്കാനൊരുങ്ങി ഹിന്ദു ഐക്യവേദി

ഒരു ഇടവേളയ്ക്ക് ശേഷം ശബരിമല വീണ്ടും സമരവേദിയാകുന്നു. കോവിഡിന്‍റെ പേരിൽ ആചാരങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് നിരോധനം ലംഘിച്ച് നീലിമല വഴി സന്നിധാനത്ത് എത്തുമെന്ന് ഹിന്ദുഐക്യവേദി വർക്കിങ് പ്രസിഡന്‍റ് വൽസൻ തില്ലങ്കേരി പറഞ്ഞു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ നടന്ന സമരങ്ങൾക്ക് ഏതാണ്ട് രണ്ട് വർഷത്തിലധികമായുള്ള ഇടവേളയ്ക്ക് ശേഷമാണ് സന്നിധാനവും പരിസരവും വീണ്ടും സമര വേദിയാകുന്നത്.

ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. കോവിഡിന്‍റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ വിശ്വാസ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഐക്യവേദി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പമ്പാ സ്നാനം, നീലിമല വഴിയുള്ള മലകയറ്റം, നെയ്യഭിഷേകം എന്നിവയ്ക്കുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ദേവസ്വം ബോർഡും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സർക്കാർതലത്തിൽ നടപടി ഉണ്ടായിട്ടില്ല.

ശബരിമല സന്നിധാനത്തെ കമാൻഡോ കാവൽ തുടങ്ങിയിട്ട് ഇന്നേക്ക് 18 വര്‍ഷം പൂർത്തിയായിരിക്കുകയാണ്. കേരളാ പോലീസിന്റെ കമാൻഡോ വിഭാഗമാണ് വര്‍ഷങ്ങളായി അയ്യപ്പന് കാവല്‍ ഒരുക്കുന്നത്.

ശ്രീകോവിലിന് ചുറ്റുമാണ് ആയുധധാരികളായ കമാൻഡോ സംഘത്തിന്റെ കാവൽ. 16 പേർ അടങ്ങുന്ന സംഘത്തിൽ ഒരേസമയം ഡ്യൂട്ടിയിൽ നാല് പേർ മാത്രമാണ് ഉള്ളത്. രണ്ട് മണിക്കൂർ കൂടുമ്പോൾ ഡ്യൂട്ടി മാറും. നട അടച്ചാലും കൂടുതൽ ജാഗ്രതയോടെ കമാൻഡോ സംഘം കാവലുണ്ടാകും.

18 വർഷമായി ഇൻസ്പെക്ടർ വി.ജി. അജിത് കുമാറാണ് സംഘത്തലവൻ.ഫുൾ പ്രൂഫ് സുരക്ഷയാണ് ഒരുക്കുന്നത്. ശ്രീകോവിലിന് ചുറ്റുമാണ് സ്ഥാനമെങ്കിലും പരിസരമാകെ നിരീക്ഷണ വലയത്തിലാണ്. ക്ഷേത്രത്തിന്റെ ഏത് ഭാഗത്ത് നിന്നുവരുന്ന അക്രമണവും ചെറുക്കാനുള്ള മാർഗരേഖയും ഉണ്ട്. തീവ്രവാദ വിരുദ്ധ പരിശീലന ഉൾപ്പെടെ നേടിയ സംഘമാണ് കാവലിനുള്ളത്.
അതുപോലെ തന്നെ താത്കാലിക ജീവനക്കാര്‍ കുറവായതിനാല്‍ ശബരിമലയില്‍ അപ്പം, അരവണ പ്രസാദം ഒരുക്കലും വിതരണവും താളം തെറ്റുന്നു. പായ്ക്കിങ് മുടങ്ങിയിരിക്കുകയാണ്. ഇത് പ്രസാദവിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പത്തുടിന്‍ അരവണ ഒരു കാര്‍ട്ടണായി പായ്ക്കിങ് നടത്തിയിരുന്നു. ഒരുമിച്ച് കൂടുതല്‍ അരവണ വാങ്ങുന്ന തീര്‍ഥാടകര്‍ക്ക് ഇത് സൗകര്യമായിരുന്നു.

ഇതരസംസ്ഥാന തീര്‍ഥാടകരാണ് ഈ സൗകര്യം ഏറെ പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാല്‍, ജീവനക്കാരുടെ അഭാവംമൂലം അരവണയുടെ കാര്‍ട്ടണ്‍ പാക്കിങ് നിര്‍ത്തി. അരവണ വിതരണ കൗണ്ടറിന് മുന്നില്‍ ക്യൂ രൂപപ്പെടുന്നു. വിതരണത്തിലെ ബുദ്ധിമുട്ടുകാരണം അരവണയുടെ ഒന്നിച്ചുള്ള ഓര്‍ഡറുകള്‍ നിരുത്സാഹപ്പെടുത്തുന്നുമുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ ശബരിമലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയിരത്തോളം ജീവനക്കാരെ ദേവസ്വംബോര്‍ഡ് നിയമിച്ചിരുന്നു. ഈ ജീവനക്കാരാണ് അപ്പം, അരവണ, ചുക്കുവെള്ളം തുടങ്ങിയവ നല്‍കിയിരുന്നത്.

ഇത്തവണ തീര്‍ഥാടകരുടെ തിരക്ക് കുറഞ്ഞേക്കുമെന്ന് കരുതിയതിനാല്‍, മുന്നൂറോളം ജിവനക്കാരെ മാത്രമേ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചുള്ളൂ. ഇതില്‍ നല്ലൊരുപങ്കും ആദ്യ ആഴ്ചയ്ക്കുശേഷം ജോലി മതിയാക്കി മടങ്ങി. കുറച്ചുപേര്‍ക്ക് പകര്‍ച്ചപ്പനി പിടിപെട്ടു. ഇതോടെയാണ് പ്രസാദവിതരണവും ചുക്കുവെള്ളവിതരണവും താറുമാറായത്.നീലിമലപ്പാത തുറക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുമ്പോഴും ഈ പാതയില്‍ ചുക്കുവെള്ള വിതരണത്തിനുപോലും ആളില്ല. കാണിക്കയായി കിട്ടുന്ന സാധനങ്ങളും പൈസയും തരംതിരിക്കാനും എണ്ണിത്തിട്ടപ്പെടുത്താനും കഴിഞ്ഞിട്ടില്ല. അതേസമയം, തീര്‍ഥാടകരുടെ എണ്ണം കൂടുന്നുമുണ്ട്.

ശബരിമലയിലെ ജീവനക്കാരുടെ കുറവ് നികത്തുമെന്നും 150 തൊഴിലാളികളെ നിയമിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. അവരെത്തുന്നതോടെ പ്രശ്‌നങ്ങള്‍ തീരും. -അഡ്വ. മനോജ് ചരളേല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം

Related Articles

Latest Articles