തിരുവനന്തപുരം : ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് തിരുവിതാകൂർ ദേവസ്വം ബോര്‍ഡിന്റെ കത്ത് നൽകിയിരിക്കുന്നു. നിലവിൽ പ്രതിദിനം ആയിരം പേരെയാണ് ശബരിമലയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ അഞ്ഞൂറ് പേർ പോലും ദർശനത്തിനെത്തുന്നില്ല. ബുക്ക് ചെയ്തവരിൽ പലരും എത്താത്ത സാഹചര്യമുണ്ട്. അതേസമയം, അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് ദര്‍ശനത്തിനായി ദേവസ്വം ബോർഡിനോട് അനുമതി തേടിയിരിക്കുന്നത്. ഇക്കാരണത്താലാണ് പ്രതിദിനം പ്രവേശിപ്പിക്കാൻ അനുവദിച്ചിരിക്കുന്ന തീര്‍ഥാടകരുടെ എണ്ണം ഉയർത്തണമെന്ന് കാട്ടി ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിദിനം പതിനായിരം പേർക്ക് ശബരിമലയിൽ ദർശനം നൽകാൻ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. മണ്ഡലകാലത്ത് പ്രതിദിന വരുമാനം കോടികൾ കടക്കാറുള്ള ശബരിമലയിൽ ഇത്തവണ പത്ത് ലക്ഷം രൂപ വരെയാണ് കിട്ടുന്നതെന്നും തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിക്കാതെ ഈ സാഹചര്യം മാറില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യമുന്നയിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയതെന്നും എന്‍. വാസു പറഞ്ഞു.
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…