Monday, May 20, 2024
spot_img

ശബരിമല ദർശനം നടത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; വിദഗ്ദ്ധ സമിതി റിപ്പോർട്ട് സർക്കാരിന്

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറക്കുമ്പോൾ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ പ്രധാന ശുപാർശ.

നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് നിലയ്ക്കലിലെ എൻട്രി പോയൻ്റുകളിൽ പണം നൽകി വീണ്ടും പരിശോധന നടത്താൻ സൗകര്യമൊരുക്കണം. 60 വയസ്സിന് മുകളിൽ പ്രായമുള്ളവ‍ർ ​ഗുരുതരമായ അസുഖങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോ‍ർട്ട് കൂടി കൊണ്ടു വരണം.

തിങ്കൾ മുതൽ വെള്ളി വരെ ദിവസവും ആയിരം പേ‍ർക്കും ശനി, ഞായ‍ർ ദിവസങ്ങളിൽ രണ്ടായിരം പേ‍ർക്കുമാണ്​ ദ‍ർശനം അനുവ​ദിക്കേണ്ടത്.ശബരിമല തീ‍ർത്ഥാടക‍ർക്കുള്ള ബേസ് ക്യാംപായ നിലയ്ക്കലിൽ വച്ചായിരിക്കും പരിശോധനയും തീ‍ർത്ഥാടകരുടെ സ്ക്രീനിം​ഗും നടത്തേണ്ടത്. വിദ​ഗ്ദ്ധസമിതി വിപുലമായ ശുപ‍ാർശ നൽകിയെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന സ‍ർക്കാരായിരിക്കും.

Related Articles

Latest Articles