തിരുവനന്തപുരം: തുലാമാസ പൂജയുമായി ബന്ധപ്പെട്ട ശബരിമല ദർശനത്തിന് നാളെ മുതൽ അപേക്ഷിക്കാം. നാളെ 11 മണിയോടെ വെർച്വൽ ക്യൂ സംവിധാനം പ്രവർത്തനമാരംഭിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഭക്തർക്ക് ശബരിമല ദർശനത്തിന് അവസരമൊരുക്കുന്നത്. ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീർഥാടനത്തിന് അനുമതി നൽകിയത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ശബരിമല ദർശനം അനുവദിക്കരുതെന്ന് പല കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. നിലയ്ക്കലിലെ ആൻ്റിജൻ പരിശോധനകൾക്ക് ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകരെ വിട്ടു നൽകേണ്ടി വരുന്നതിലും അഭിപ്രായ വ്യത്യാസം ഉയർന്നിരുന്നു. എന്നാൽ ദർശനം അനുവദിക്കാമെന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറിതല സമിതി നൽകിയത്.
തീർത്ഥാടനം സംബന്ധിച്ച് കർശന നിർദേശങ്ങളാണ് ഡിജിപി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. പമ്പാ സ്നാനം അനുവദിക്കില്ല. ഉദ്യോഗസ്ഥർക്കും തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമായിരിക്കും. മേൽശാന്തി ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഇത് ബാധകമാണ്. കെ രാധാകൃഷ്ണനെ ശബരിമല സ്പെഷ്യൽ ഓഫീസറായി നിയമിച്ചെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…