Sunday, May 12, 2024
spot_img

അയ്യനെ കാണാൻ …! ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറന്നു, വെർച്വൽ ക്യൂവിലൂടെ ഭക്തർക്ക് ബുക്ക് ചെയ്യാം

പത്തനംതിട്ട: ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറന്നു. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

ഇടവം ഒന്നായ ഇന്ന്, പുലർച്ചെ അഞ്ച് മണിക്ക്, ക്ഷേത്ര നട തുറന്നശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു.5.30ന് മഹാഗണപതിഹോമം, തുടർന്ന് നെയ്യഭിഷേകം. 7.30ന് ഉഷപൂജ തുടങ്ങിയവയും നടന്നു. ഇന്ന് മുതൽ 19 വരെയുള്ള അഞ്ച് ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. പ്രതിഷ്ഠാദിന പൂജകൾക്കായി മെയ് 29ന് വൈകുന്നേരം വീണ്ടും നട തുറക്കും. 30-നാണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30ന് രാത്രി 10 മണിക്ക് നട അടയ്ക്കും

Related Articles

Latest Articles