Kerala

ശബരിമല കര്‍ക്കിടക മാസ പൂജ; പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി

പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.17 മുതൽ മാത്രമെ ഭക്തർക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം ലഭിക്കും.

വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് ഇക്കുറി ശബരിമല അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ. വെർച്വൽ ക്യൂബുക്കിംഗിലൂടെ ശബരിമല കയറാൻ അനുമതി ലഭിക്കുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്- 19 ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം.

കൊവിഡ്- 19 ൻ്റെ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക. വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ല എന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ പുറത്തുവിട്ട പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ഹമാസ് ഭീകരരുടെ ഭ്രാന്തൻ രീതികൾ വിവരിച്ച്‌ ഇരയായ ഇസ്രായേലി യുവതി; ‘മോതിരമിട്ട് വിവാഹ താത്പ്പര്യം അറിയിച്ചു, ഹിജാബ് ധരിപ്പിച്ചു; വെടിയേറ്റ് മരിക്കാതിരിക്കാൻ ചിരി അഭിനയിച്ചു’…!

ഹമാസ് ഭീകരവാദികളുടെ തടങ്കലിൽ 50 ദിവസം കഴിഞ്ഞതിന്റെ അനുഭവം പങ്കുവെച്ച് ഇസ്രായേൽ യുവതി. 18-കാരിയായ നോ​ഗ വീസ് ആണ് വിചിത്ര…

38 mins ago

ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും വൻ തിരിച്ചടി; പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തി; 200 കോടിയോളം രൂപയുടെ സ്വത്ത് സർക്കാർ അധീനതയിലേക്ക്

തൃശ്ശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി. താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി…

46 mins ago

രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലം തുറന്നിട്ട് 100 ദിവസം ! |ADAL SETU|

100 ദിവസത്തിൽ വന്നത് 38 കോടി വരുമാനം ; ഭാരതത്തിന് അഭിമാനമായി അടല്‍ സേതു |ADAL SETU|

1 hour ago

‘തൃണമൂലിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കണം’; ഷെയ്ഖ് ഷാജഹാനെ പോലുള്ള ഭീകരവാദികളെ വളർത്തി മുഖ്യമന്ത്രിയായി തുടരാൻ മമത ശ്രമിക്കുന്നുയെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: സന്ദേശ്ഖലിയിൽ സിബിഐ നടത്തിയ റെയ്ഡിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ്…

1 hour ago

ഇ പി ജയരാജിനെതിരെ കർശന നടപടിയുണ്ടാകുമോ? സിപിഎം സെക്രട്ടേറിയറ്റ് യോഗം നാളെ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. കൂടാതെ…

2 hours ago

വാട്സ്ആപ്പിലെ സ്വകാര്യത തുടരും! പുതിയ ഫീച്ചറുകൾ ഇങ്ങനെ |WHATSAPP|

ഉപയോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ഇല്ല, പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ് |WHATSAPP|

2 hours ago