പത്തനംതിട്ട: യുവതീ പ്രവേശത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീംകോടതിയില്‍ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കര്‍മസമിതി അറിയിച്ചു. പ്രതിഷേധ ദിനത്തിന് ബിജെപിയുടെ പിന്തുണയുണ്ട്. സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫും നേരത്തെ തന്നെ പരസ്യ പ്രതിഷേധം അറിയിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ-റിട്ട് ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കവെ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി നിലപാട് ആരാഞ്ഞിരുന്നു. എന്നാല്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും എല്ലാവര്‍ക്കും തുല്യത എന്ന ആശയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇരുവിഭാഗങ്ങളും കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ഇതല്ലായിരുന്നല്ലോ നിലപാടെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചെങ്കിലും സുപ്രീംകോടതിയുടെ നിലപാടിനെ തങ്ങള്‍ മാനിക്കുന്നുവെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ മറുപടി. തുല്യാവകാശം സുപ്രധാനമാണെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണ ഘടന വിരുദ്ധമാണ്. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്നും ബോര്‍ഡ് കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയില്‍ ബോര്‍ഡിന്‍റേയും സംസ്ഥാനസര്‍ക്കാരിന്‍റേയും നിലപാട് മാറ്റത്തിനെതിരെയാണ് ഇന്ന് നടക്കുന്ന പ്രതിഷേധ ദിനം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…