Saturday, December 20, 2025

ശബരിമല: ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ശബരിമല കർമ്മ സമിതി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശന കേസിൽ വാദം കേൾക്കാൻ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ശബരിമല കർമ്മ സമിതി. ഉത്തരവിനെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായും ഈ മാസം 13 മുതൽ വാദം കേൾക്കാൻ തീരുമാനിച്ചത് തന്നെ വളരെ സ്വാഗതാർഹമാണെന്നും ശബരിമല കർമ്മ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് ജെ ആർ. കുമാർ പറഞ്ഞു.

എത്രയും പെട്ടന്ന് വിസ്താരം പൂർത്തിയാക്കി ഇപ്പോൾ നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് ശബരിമല മാത്രമല്ല, എല്ലാ ക്ഷേത്രങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സമ്പൂർണ്ണ സംരക്ഷണത്തിന് അനുകൂലമായ ഒരു ചരിത്ര വിധി തന്നെ ഈ 9 അംഗ ഭരണഘടനാ ബഞ്ചിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles