Categories: Sabarimala

സന്നിധാനം മകരവിളക്കിനൊരുങ്ങുന്നു; ഇത്തവണ മകരസംക്രമ പൂജയ്ക്ക് പ്രത്യേകതകൾ ഏറെ…

ശബരിമല: ഈ വർഷത്തെ മകരവിളക്കിനായുള്ള ഒരുക്കങ്ങൾ ശബരിമല സന്നിധിയിൽ പൂർത്തിയായി. മകരവിളക്ക് ദർശനപുണ്യം നേടാനും തിരുവാഭരണം ചാർത്തിയുള്ള ഭഗവാൻ അയ്യപ്പ സ്വാമിയുടെ ദീപാരാധന കണ്ട് തൊഴാനും എത്തിച്ചേരുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു. ജനുവരി 14 ന് ആണ് മകരവിളക്കും തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും.ജനുവരി 14 ന് പുലർച്ചെ 5 മണിക്ക് നട തുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.

തുടർന്ന് മണ്ഡപത്തിൽ ഗണപതി ഹോമം ഉണ്ടാകും. 7.30 ന് ഉഷപൂജ. 8.14 ന് ആണ് ഭക്തിനിർഭരമായ മകരസംക്രമപൂജ നടക്കുക. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും പ്രതിനിധിയുടെ കൈവശം കൊടുത്തു വിടുന്ന നെയ്യ്തേങ്ങയിലെ നെയ്യ് കലിയുഗവരദ വിഗ്രഹത്തിൽ അഭിഷേകം നടത്തി പൂജചെയ്യുന്നതാണ് മകരസംക്രമ പൂജ.പൂജ കഴിഞ്ഞ് തന്ത്രി കണ്ഠരര് രാജീവരര് ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും. അന്ന് 25 കലശാഭിഷേകത്തിനു ശേഷം 12.30 ന് ഉച്ചപൂജ നടക്കും.

1 മണിക്ക് നട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് നട തുറക്കും. 5.15 ന് ക്ഷേത്ര ശ്രീകോവിലിൽ പൂജിച്ച മാലകളും അണിഞ്ഞ് ദേവസ്വം പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും. 5.30ന് ശരംകുത്തിയിൽ സ്വീകരണ ചടങ്ങുകൾ നടക്കും. 6.20ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങൾക്ക് പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമരത്തിനു മുന്നിലായി ദേവസ്വം മന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡൻ്റ്, ബോർഡ് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരും ചേർന്ന് ആചാരപ്രകാരം വണങ്ങിയുള്ള സ്വീകരണം നൽകും.

തുടർന്ന് സോപാനത്തിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രിയും മേൽശാന്തിയുചേർന്ന് ശ്രീകോവിലിനകത്തേക്ക് ഏറ്റു വാങ്ങും. ശേഷം 6.30ന് മകരസംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും. ദീപാരാധന കഴിയുമ്പോൾ പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും. ഈ സമയം സന്നിധാനവും പരിസരവും ശരണ മന്ത്രങ്ങളാൽ മുഖരിതമാകും.14 ന് രാത്രി മണി മണ്ഡത്തിൽ കളമെഴുത്തും പാട്ടും പൂജയും നടക്കും. തുടർന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്കുള്ള എഴുന്നെള്ളത്തിനും ആരംഭമാകും.15, 16, 17,18 തീയതികളിൽ എഴുന്നെള്ളത്ത് നടക്കും.

19 ന് ആണ് ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളത്ത്.അന്ന് രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുസി നടക്കും.19 വരെ മാത്രമെ ഭക്തർക്ക് കലിയുഗവരദ ദർശനത്തിനുള്ള അവസരം ഉണ്ടാവുകയുള്ളൂ.20ന് പുലർച്ചെ 5ന് നട തുറക്കും. 5.30ന് ഗണപതി ഹോമം. തുടർന്ന് രാജകുടുംബാംഗങ്ങൾ ദർശനം നടത്തിയശേഷം തിരുനട രാവിലെ 6.30 ഓടെ ഹരിവരാസനം പാടി അടയ്ക്കുന്നതാണ്. അങ്ങനെ മകരവിളക്ക് ഉൽസവത്തിനും പരിസമാപ്തിയാകും.

മകരവിളക്ക് – പ്രത്യേക പൂജക്രിയാവിവരങ്ങൾ

• 12-01-2021ചൊവ്വാഴ്ച (1196 എം .ഇ ധനു 28)

വൈകീട്ട് – പ്രാസാദ ശുദ്ധി ക്രിയകൾ, ആചാര്യവരണം, പ്രാസാദശുദ്ധി, ഗണപതിപൂജ രാക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുകലശം, രക്ഷാകലശം, വാസ്തുബലി വാസ്തുപുണ്യാഹം, അത്താഴപൂജ, തുടർന്ന് ഹരിവരാസനം

• 13-01-2021ബുധനാഴ്ച (1996 എം .ഇ ധനു 29)

രാവിലെ – ബിംബ ശുദ്ധി ക്രിയകൾ, ഗണപതിഹോമം ,ബിംബശുദ്ധി ,കലശപൂജകൾ ചതുർശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ചു കലശം പൂജകൾ
ഉഷഃ പൂജയ്ക്ക് ശേഷം ബിംബശുദ്ധികലശാഭിഷേകം നടക്കും.
ഉച്ചക്ക് ഇരുപത്തിയഞ്ചു കലശാഭിഷേകം

• 14-01-2021(1996 എം .ഇ മകരം1)

വ്യാഴാഴ്ച രാവിലെ 5 മണിക്ക് നട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ്
അഭിഷേകവും നടക്കും. 8.14 ന് മകരസംക്രമപൂജ.

• 15.01.2021

നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ

• 16.01.2021
നെയ്യഭിഷേകം, ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ

• 17.01.2021
നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ

• 18.01.2021

നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ

• 19.01.2021

പടിപൂജ , മാളികപ്പുറം ഗുരുസി

• 20.01.2021

തിരുനട തുറക്കൽ രാവിലെ 5 ന്
രാവിലെ 6.30 ന് തിരുനട അടയ്ക്കും.

admin

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

21 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

1 hour ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

2 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

2 hours ago