Tuesday, May 14, 2024
spot_img

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഭക്തരെ പ്രവേശിപ്പിക്കില്ല

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. പ്രതിദിനം 5000 പേർക്ക് വീതമാണ് ദർശനാനുമതിയുളളത്. ഇതിനോടകം തന്നെ നിരവധി ഭക്തരാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴി ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 2021 ജനുവരി 14 നാണ് മകരവിളക്ക്.

അതേസമയം 31 മുതൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് – 19 ആർടിപിസിആർ അല്ലെങ്കില്‍ ആർ.ടി. ലാമ്പ് / എക്സ്പ്രസ്സ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം നിലയ്ക്കലിൽ കൊവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ലെന്നും, കൊവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Related Articles

Latest Articles