Kerala

”മണിമണ്ഡപവും തങ്കധ്വജവും” പുസ്തക പ്രകാശനം നവംബർ 20ന്

“മണിമണ്ഡപവും തങ്കധ്വജവും” പുസ്തക പ്രകാശനം നവംബർ 20ന് നടക്കും. മാളികപ്പുറത്തമ്മയുടെ യാഥാർത്ഥ്യം, ബ്രഹ്മചര്യം, ശബരിമലയിലെ (Sabarimala) മകരവിളക്കു മഹോത്സവം, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങി ശബരിമലയിൽ പുതുതായി സ്ഥാപിതമായ തങ്കധ്വജത്തിന്റെ ആലോചന മുതൽ പൂർത്തീകരണം വരെയുള്ള എല്ലാ വിവരങ്ങളും വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്ന ഒരു പുസ്തകമാണ് ഇത്. ശബരിമലയടക്കം നിരവധി ക്ഷേത്രങ്ങളും ക്ഷേത്രകൊടിമരങ്ങളും സ്വർണ്ണ കൊടിമരങ്ങളും നിർമ്മിക്കാൻ ഭാഗ്യം സിദ്ധിച്ച ശ്രീ. അനന്തൻ ആചാരിയുടെ മകനും ശബരിമല കൊടിമര നിർമ്മാണത്തിൽ പ്രധാന പങ്കും വഹിച്ച അനു അനന്തൻ രചിച്ചതാണ് “മണിമണ്ഡപവും തങ്കധ്വജവും”.

നവംബർ 20-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രസന്നിധിയിൽ കൊറിയൻ കോൺസുലേറ്റ് ജനറൽ സുരേഷ് ചുക്കപ്പിള്ളി, സാംസ്കാരിക, യുവജന, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിക്കും. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പന്തളം നിർവ്വാഹക സമിതി പ്രസിഡന്റും മുൻരാജപ്രതിനിധിയുമായ മൂലം നാൾ ശശികുമാരവർമ്മ തമ്പുരാൻ മുഖ്യാതിഥിയാകും.

ചടങ്ങിൽ തിരുവാഭരണ പേടക വാഹക സംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള, ശബരിമല സ്വർണ്ണക്കൊടിമര നിർമ്മാണത്തിന്റെ മുഖ്യശിൽപി അനന്തൻ ആചാരിയേയും, ശിൽപി സദാശിവൻ ആചാരിയെയും ആദരിക്കും. ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠ് രാജീവരര് തിരുമനസ്സുകൾ അനുഗ്രഹാശിസുകൾ അർപ്പിക്കും. അതേസമയം പുസ്തകത്തിന്റെ വിതരണാവകാശം പൂർണ്ണമായും പന്തളം കൊട്ടാരത്തിന് സമർപ്പിക്കും. ശബരിമലയിലെ സ്വർണ്ണക്കൊടിമരത്തിന്റെ വൃക്ഷപൂജ മുതൽ കൊടിമര പ്രതിഷ്ഠ വരെയുള്ള പൂർണ്ണമായ ചടങ്ങുകൾ വിശദമായി പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

B4 Admin

Recent Posts

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

6 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

7 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

7 hours ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

7 hours ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

9 hours ago

രാജമാണിക്യത്തിന്റെ വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ ദുരൂഹതയോ? പരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം: രണ്ട് മാസത്തേക്ക് പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…

9 hours ago