Kerala

നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; ശബരിമലയിൽ ഒരുക്കങ്ങളെല്ലാം പാതിവഴിയിലെന്ന് ആക്ഷേപം; തീർത്ഥാടക വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രം

പത്തനംതിട്ട: ശബരിമലയിൽ നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എങ്ങും എത്തിയിട്ടില്ല എന്ന രൂക്ഷവിമർശനമാണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. കോവിഡ് (Covid)നിയന്ത്രണങ്ങളുടെ പേരിൽ ശബരിമലയിൽ ദർശനത്തിന് അനുമതി നൽകുന്ന തീർത്ഥാടകരുടെ എണ്ണം കുറച്ചിട്ടും ഭക്തരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതിന് പോലീസ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതിന് പോലീസിന്റെ വിലക്ക്.

തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്‌ക്കൽ ബേസ് ക്യാമ്പിലെ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസി യുടെ നിലയ്‌ക്കൽ-പമ്പ ചെയിൻ സർവീസിൽ യാത്ര ചെയ്യണമെന്നാണ് പോലീസിന്റെ നിർദ്ദേശം. വാഹനങ്ങളിൽ തങ്ങുന്ന ഡ്രൈവർമാർ ഉണ്ടെങ്കിൽ തീർഥാടകരെ പമ്പയിൽ ഇറക്കിയതിനു ശേഷം വാഹനം തിരികെ നിലയ്‌ക്കൽ കൊണ്ടുവന്ന് പാർക്ക് ചെയ്യണം.

മുൻകാലങ്ങളിൽ വാഹനങ്ങൾ പമ്പയിലെ പാർക്കിംഗ് പൂർത്തിയാകുമ്പോഴാണ് നിലയ്‌ക്കലിലേക്ക് തിരിച്ചുവിട്ടിരുന്നത്. എന്നാൽ അടുത്ത വർഷങ്ങളിലെ തീർത്ഥാടന സീസണുകളിൽ കെഎസ്ആർടിസിക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. നിലയ്‌ക്കലിലും പമ്പയിലും ഈ സർവ്വീസുകൾക്കായി കാത്തുനിൽക്കേണ്ടി വരുന്നതും സർവ്വീസുകൾ ഇടയ്‌ക്കിടെ മുടങ്ങുന്നതും ഭക്തർക്ക് സ്ഥിരം തലവേദനയാണ്. പലപ്പോഴും ഇതിന്റെ പേരിൽ ഭക്തർ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതും പതിവാണ്.

ഇത്തരം പ്രശ്‌നങ്ങൾ ഇക്കുറിയും ആവർത്തിക്കുമെന്നും തീർത്ഥാടകരുടെ എണ്ണം കുറച്ച സ്ഥിതിക്ക് പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. സ്വന്തം വാഹനമില്ലാതെ നിലയ്‌ക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന തീർത്ഥാടകർ മാത്രമാണ് നേരത്തെ കെഎസ്ആർടിസിയുടെ ചെയിൻ സർവ്വീസിനെ ആശ്രയിച്ചിരുന്നത്. എന്നാൽ അധികവരുമാനം ലക്ഷ്യമിട്ട് മറ്റ് വാഹനങ്ങൾ വിലക്കിയതോടെ ഭക്തർ ചെയിൻ സർവ്വീസിനെ നിർബന്ധിതമായി ആശ്രയിക്കേണ്ട സ്ഥിതിയിലായി. പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ താമസിക്കുന്നതിനോ തങ്ങുന്നതിനോ തീർത്ഥാടകർക്ക് ഇക്കുറി അനുവാദം ഇല്ല. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്രയിൽ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പൻ റോഡ് മാത്രം ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. പമ്പ ഗണപതി കോവിൽ നടപ്പന്തലിലെ കൗണ്ടറിലാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷൻ നടത്തുന്നത്.

അതേസമയം ശബരിമലയിൽ നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരിനെതിരെ പരസ്യ വിമർശനങ്ങളുമായി പന്തളം കൊട്ടാരം (Pandalam Palace). നിയന്ത്രണങ്ങളോടെയുള്ള ശബരിമല തീർത്ഥാടനത്തെ എതിർത്താണ് കൊട്ടാരം രംഗത്തെത്തിയത്. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങൾ മുടക്കുന്നത് സർക്കാരിന് ശബരിമലയോടുള്ള അവഗണന കൊണ്ടാണെന്നാണ് രൂക്ഷവിമർശനം. കാനന പാതയിലൂടെയുള്ള യാത്ര, നെയ് അഭിഷേകം, ഭക്തർക്ക് സന്നിധാനത്ത് വിരിവയ്ക്കാനുള്ള അനുവാദം, പമ്പയിലെ ചടങ്ങുകൾ തുടങ്ങി ശബരിമലയിൽ നടത്തി വന്നിരുന്ന ആചാരങ്ങൾക്കെല്ലാം ഇത്തവണ അനുമതി നൽകണമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ പന്തളം കൊട്ടാര നിർവാഹക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഭക്തരുടെ എണ്ണം കൂട്ടിയതൊഴിച്ചാൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെയാണ് ഇക്കുറിയും മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം. സ്കൂളുകളും ബാറുകളുമടക്കം തുറന്നിട്ടും ശബരിമലയിൽ മാത്രം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതാണ് കൊട്ടാരത്തെ ചൊടുപ്പിക്കുന്നത്. തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങൾ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരം നിർവാഹക സമിതി. സാധാരണ തീർത്ഥാടന കാലത്ത് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങൾക്കായി ദേവസ്വം ബോർഡ് ഫണ്ട് നീക്കി വയ്ക്കുന്നതാണ്. ഇത്തവണ ഫണ്ട് കിട്ടാത്താതിനാൽ ക്രമീകരണങ്ങൾ മുടങ്ങിയതായും കൊട്ടാരം അറിയിച്ചു.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

6 days ago