ശബരിമലയെ ജനലക്ഷങ്ങളുടെ സംഗമഭൂമിയാക്കി മാറ്റിയ വിധിനിയോഗം

ശബരിമലയിലേക്കുള്ള ഗതാഗത മാർഗ്ഗം ആധുനികമായിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു .അരനൂറ്റാണ്ടകൾക്കു മുൻപ് അയ്യായിരത്തിൽ താഴെ ഭക്തരാണ് ഇവിടെ എത്തിചേർന്നിരുന്നതെങ്കിൽ ഇന്ന് ഓരോ തീർത്ഥാടന കാലത്തും കോടിക്കണക്കിനുപേരാണ് ഈ കാനനക്ഷേത്രത്തിലേക്ക് വന്നണയുന്നത് .മണ്ണാറക്കുളഞ്ഞി മുതൽ ചാലക്കയം വരെ നീളുന്ന പാതയുടെ വരവാണ് തീർഥാടക വർദ്ധനയുടെ മുഖ്യ കാരണം ..

അരനൂറ്റാണ്ട് മുൻപ് വരെ ശബരിമലയാത്ര ഭക്തർക്ക് അതി കഠിനവും സാഹസികവുമായിരുന്നു.കടുവയും ആനയും കരടിയും വിഷപാമ്പുകളും ഉള്ള ഘോരവനത്തിലൂടെ ജീവൻ പണയംവച്ചുള്ള യാത്ര . എരുമേലിയിൽ പെട്ടകെട്ടി പേരൂർത്തോടും അഴുതയും കരിമലയും വലിയാനവട്ടവും ചെറിയാനാവട്ടവും കടന്നുള്ള പരമ്പരാഗത കാനന പാതയും വണ്ടിപ്പെരിയാർ സത്രം പുല്ലുമേട്വഴിയുള്ള വഴിയുള്ള കാട്ടുപാതയുമായിരുന്നു അന്ന് ശബരിമലയിലേക്കെത്തിച്ചേരാൻ തീർത്ഥാടകർ തിരഞ്ഞെടുത്തിരുന്നു പ്രധാന വഴികൾ .

എന്നാൽ 1959 -60 കാലഘട്ടത്തിലാണ് കാട്ടാനകൾ സ്ഥിരം സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന ആനത്താരകൾ സംയോജിപ്പിച്ചു കൊണ്ട് ഒരു ഒറ്റയടി പാത ളാഹ എസ്റ്റേറ്റിൽ നിന്നും ചാലക്കയത്തേക്ക് നിർമ്മിക്കുന്നത്.

ശബരിഗിരി ജലവൈദ്യുത പദ്ധതിക്ക് വേണ്ടി നിർമ്മാണസാമഗ്രികൾ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു
വെറും ജീപ്പ് റോഡായി ചാലക്കയം വരെ നീണ്ടു നിന്ന ആ ഒറ്റയടിപ്പാത നിർമ്മാണം .എന്നാൽ ചാലക്കയത്തേക്ക് ഒരു പുതിയ റോഡ് എന്ന ആശയത്തിന് വഴി തെളിച്ചത്
1962 -ൽ അന്ന് കേരള ഗവർണർ ആയിരുന്ന വി വി ഗിരിയുടെ ശബരിമല സന്ദർശനമായിരുന്നു .

1965-മുതൽ പത്തനംതിട്ടയിൽ നിന്നും ചാലക്കയം വരെ ksrtc ബസ് സെർവീസും തുടങ്ങി.അതോടെ ചാലക്കയം വാഹനപാർക്കിങ് മേഖല കൂടിയായി

1975 നു ശേഷമാണ് ചാലക്കയം മുതൽ പമ്പ വരെയുള്ള നടവഴി ദേവസ്വം ബോർഡ് ഏറ്റെടുത്തു റോഡ് നിർമ്മാണം തുടങ്ങിയത് .സാഹസികയാത്രികർക്കു പോലും അത്ര പ്രാപ്യമല്ലാതിരുന്ന കാട്ടിടവഴി അങ്ങനെ ലോകത്തിനു മുന്നിൽ നെടുനീളത്തിൽ തുറന്നു കിട്ടി .ശബരിമലയെ ജനലക്ഷങ്ങളുടെ സംഗമഭൂമിയാക്കിമാറ്റിയ വിധിനിയോഗമായിരുന്നു അത് .

Sanoj Nair

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

5 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

6 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

6 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

8 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

8 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

8 hours ago