Sunday, April 28, 2024
spot_img

ശബരിമല, മാളികപ്പുറം മേൽശാന്തിക്കായുള്ള അവസാന ഘട്ട ലിസ്റ്റ് പ്രസിദ്ധികരിച്ചു; നറുക്കെടുപ്പ് തുലാം ഒന്നിന്

തിരുവനന്തതപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിക്കായുള്ള അവസാന ഘട്ട ലിസ്റ്റ് പ്രസിദ്ധികരിച്ചു. നറുക്കെടുപ്പ് തുലാം ഒന്നിന് സന്നിധാനത്ത് നടക്കും. വരുന്ന ഒരാണ്ടത്തെയ്ക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തി സ്ഥാനത്തേയ്ക്ക് അവസാന ഘട്ട ലിസ്റ്റിൽ ഇടം പിടിച്ചവർ തുലാം ഒന്നിന് നടതുറക്കുമ്പോൾ പന്തളം കൊട്ടരത്തിൽ നിന്നുള്ള കുരുന്നുകൾ തിരഞ്ഞെടുക്കും.

ശബരിമല മേൽശാന്തിയാകുവാൻ ഭാഗ്യം സിദ്ധിക്കുന്ന ആ ഭാഗ്യവാനെ പന്തളം കൊട്ടരത്തിൽ നിന്നുള്ള ആൺകുട്ടിയും, മാളികപ്പുറം മേൽശാതിയാകുവാൻ ഭാഗ്യം ലഭിക്കുന്ന ആളെ പന്തളം കൊട്ടരത്തിൽ നിന്നുള്ള പെൺകുട്ടിയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. തുടർന്ന് വരുന്ന വൃശ്ചികം ഒന്നുമുതൽ ഒരാണ്ടത്തെയ്ക്ക് ശബരിമല, മാളികപ്പുറം പുറപ്പെടാ മേൽശാന്തിമാരായി ഇവർ നിയമിതരാകും.

ശബരിമല മേൽശാന്തി ലിസ്റ്റിൽ 42പേരും, മാളികപ്പുറം ലിസ്റ്റിൽ 23പേരുമാണ് ഇത്തവണ ഇടം പിടിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പുണ്യ ജന്മങ്ങൾ ആരെന്ന് അറിയാൻ തുലാം ഒന്നുവരെ കാത്തിരികാത്തിരിക്കണം.

Related Articles

Latest Articles