പമ്പ: ശബരിമലയിൽ സംഭവിച്ചത് ഗുരുതര സുരക്ഷ വീഴ്ച്ചയെന്ന തത്വമയി ന്യൂസ് റിപ്പോർട്ട് ശെരിവച്ച് സ്പെഷ്യൽ ബ്രാഞ്ച്. പോലീസിന് വീഴ്ച്ച പറ്റിയെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ പോലിസ് മേധാവി.
തീവ്രവാദ ഭിഷണി നേരിടുന്ന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ഗുരുതര സുരക്ഷാ വീഴ്ച. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പമ്പാ പോലിസ് സ്റ്റേഷനിൽ നിന്നും മീറ്ററുകൾ മാത്രം ദൂരത്തു കൂടിയാണ് യുവാക്കൾ കടന്നു കയറിയത് എന്നതും സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിന്റെയും സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരവും എത്തി. ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾക്ക് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യുവാക്കൾ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് വന്നത് വനംവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വീഴ്ചയാണെന്നും പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസ്താവനയിൽ പറഞ്ഞു.
അതീവ സുരക്ഷാ മേഖലയിൽ രണ്ട് പേർ ബൈക്ക് ഓടിച്ചെത്തിയ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നും. ഇത് അതീവ ഗൗരവമായി കാണേണ്ട വിഷയമാണ്. ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടത്തിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും പരിശോധിക്കേണ്ടതാണെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…