Thursday, January 1, 2026

ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല; കഴിഞ്ഞ സീസണിലെ നഷ്ടം നികത്താതെ ലേല നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിൽ വ്യാപാരികൾ

പത്തനംതിട്ട: മണ്ഡല മകരവിളക്ക് സീസണ്‍ തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ശബരിമലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല. കഴിഞ്ഞ സീസണിലെ നഷ്ടം നികത്താതെ ലേല നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കച്ചടവടക്കാര്‍.

ശബരിമലയില്‍ കച്ചവടസ്ഥാപനങ്ങള്‍ക്ക് കരാര്‍ ലഭിച്ചാല്‍ ഒരു വര്‍ഷം ശരാശരി 142 പ്രവര്‍ത്തി ദിവസങ്ങള്‍ കിട്ടും. എന്നാല്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം വിലക്കിയതിനാല്‍ കഴിഞ്ഞ ഏഴ് മാസം പൂജക്കാലത്തെ കച്ചവടം നഷ്ടപ്പെട്ടു.70 ദിവസം പോലും കച്ചവടം നടന്നില്ല.

കഴിഞ്ഞ വര്‍ഷം കരാര്‍ കിട്ടിയവര്‍ക്ക് ഈ സീസണില്‍ അത് നീട്ടി നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles