“പൂജാരിമാര്‍ക്കും ഭക്തര്‍ക്കും കോവിഡ് ബാധിച്ചാല്‍ എന്തുചെയ്യും”; കോവിഡ് കാലത്തെ ശബരിമല തീർത്ഥാടനത്തിൽ ആശങ്ക രേഖപ്പെടുത്തി സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്

തിരുവനന്തപുരം: കോവിഡ് കാലത്ത് തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. തീർഥാടകർ എത്തുന്ന സാഹചര്യത്തിൽ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും കോവിഡ് ബാധിച്ചാൽ തുടർ നടപടി എങ്ങനെ വേണമെന്ന് ആലോചിക്കണമെന്നും സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഭക്തരിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ ഒപ്പം വന്ന മറ്റ് ഭക്തരെ എന്ത് ചെയ്യണമെന്നതിലും വ്യക്തമായ പദ്ധതി വേണമെന്നും സ്പെഷ്യൽ കമ്മീഷണർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകർക്ക് കടുത്ത നിയന്ത്രണം വേണമെന്നും പമ്പയിൽ ഭക്തർക്ക് സ്നാനം അനുവദിക്കരുതെന്നും റിപ്പോർട്ടിലുണ്ട്. പമ്പയിലെ കെട്ടു നിറ ചടങ്ങുകൾ അനുവദിക്കരുതെന്നും ശബരിമലയിലേക്കുള്ള പ്രവേശനം പൂർണമായി വെർച്വൽ ക്യൂ വഴിയാക്കണമെന്നും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

60 വയസ്സ് കഴിഞ്ഞവരെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമായി വെർച്വൽ ക്യൂ ചുരുക്കണമെന്നും സ്പെഷ്യൽ കമ്മീഷണർ നിർദേശിക്കുന്നത്. പമ്പയിലും, സന്നിധാനത്തും, നിലയ്ക്കലിലും വിരി വയ്ക്കാൻ പാടില്ല. ബേസ് ക്യാംപായ നിലയ്ക്കലിൽ വച്ചു കോവിഡ് പരിശോധിക്കണമെന്നും സന്നിധാനത്ത് അടക്കം എവിടെയും ക്യു അനുവദിക്കരുതെന്നും ക്യൂ വേണ്ടി വന്നാൽ തന്നെ കൃത്യമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും സ്പെഷ്യൽ കമ്മീഷണർ നിർദേശിക്കുന്നു.

admin

Recent Posts

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

16 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

20 mins ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

26 mins ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

45 mins ago

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

1 hour ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

1 hour ago