Kerala

കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും. എന്നാൽ നാളെ മുതലേ തീർഥാടകരെ പ്രവേശിപ്പിക്കുകയുള്ളു. വെർച്വൽ ക്യു ബുക്ക് ചെയ്ത 15,000 തീർഥാടകർക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. നാളെ പുലർച്ചെ 5 മുതൽ തീർഥാടകരെ പ്രവേശിപ്പിക്കും. നാളെ മുതൽ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടാവും. കന്നിമാസ പൂജകൾ പൂർത്തിയാക്കി 21ന് നട അടയ്‌ക്കും.

ദർശനത്തിനെത്തുന്നവർ 2 ഡോസ് കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.

അതേസമയം മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താനായി പമ്പയിൽ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റി വച്ചു.

എന്നാൽ മണ്ഡലകാലത്തിന് മുന്നോടിയായി ഒരു തയ്യാറെടുപ്പും ശബരിമലയിൽ ആരംഭിച്ചിട്ടില്ല. വൃശ്ചിക മാസം നടതുറക്കാൻ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ബാക്കി.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

3 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

4 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

4 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

4 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

5 hours ago