പാലാ: നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സുരേഷ്‌ഗോപി എംപി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി ബിഷപ്പ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘ബിഷപ് ഒരു വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ല. സംസാരിച്ചത് തീവ്രവാദത്തിനെതിരെയാണ്, അല്ലാതെ ഒരു മതത്തിനെതിരെയല്ല. അദ്ദേഹം ഒരു മതത്തേയും പരാമർശിച്ചിട്ടില്ല. ബിഷപുമായി വിവിധ സാമൂഹിക വിഷയങ്ങള്‍ സംസാരിച്ചു. ചര്‍ച്ച ചയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതില്ല. നിങ്ങളെ അറിയിക്കേണ്ടതൊന്നും ചര്‍ച്ച ചെയ്തിട്ടുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ രാഷ്ട്രീയക്കാരനായല്ല, ഒരു എം.പി എന്ന നിലയ്ക്കാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി
നേരത്തെ നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം സല്യുട്ട് വിവാദത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
‘സല്യൂട്ട് വിവാദമാക്കിയത് ആരാണ്. ആ പോലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ? അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് അറിയിച്ചപ്പോള്‍, ആരുടെ അസോസിയേഷന്‍? ആ അസോസിയേഷന്‍ ജനാധിപത്യ സംവിധാത്തിലുള്ളതല്ല. അത് അവരുടെ ക്ഷേമത്തിനുള്ളതാണ്. അതുവച്ച് രാഷ്ട്രീയമൊന്നും കളിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മാത്രമല്ല പോലീസ് അസോസിയേഷൻ രാഷ്‌ട്രീയം കളിക്കരുതെന്ന് സുരേഷ് ഗോപി പറഞ്ഞു. സല്യൂട്ടിൽ രാഷ്‌ട്രീയം പാടില്ല. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സർക്കുലർ ഉണ്ടോ. ഉണ്ടെങ്കിൽ അത് കാണിക്കട്ടെ. സല്യൂട്ട് പൂർണമായും നിർത്തലാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…