Categories: KeralaSabarimala

ഇനി ശരണം വിളിയുടെ നാളുകൾ; മണ്ഡലകാല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും; ദർശനം വെർച്ച്വൽ ക്യൂ വഴി മാത്രം

പത്തനംതിട്ട: 2020-2021 വർഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകിട്ട് 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. പിന്നേട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്നി പകരും.തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേൽശാന്തി എം എൻ.രജികുമാറിൻ്റെയും അഭിഷേക അവരോധിക്കൽ ചടങ്ങുകളും നാളെ വൈകുന്നേരം നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എ.കെ .സുധീർ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽ വച്ച് അഭിഷേകം നടത്തി അവരോധിക്കും.

തന്ത്രി മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി ,തിരുനട അടച്ച ശേഷം മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പൻ്റെ മൂലമന്ത്രം ഓതി കൊടുക്കും.ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വച്ച് മേൽശാന്തി എം.എൻ.രജികുമാറിനെയും അഭിഷേകം നടത്തി അവരോധിക്കും.

വിശ്ചികം ഒന്നായ 16.11.2020 ന് പുലർച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി സുധീർ നമ്പൂതിരി 15 ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.

16 ന് പുലർച്ചെ മുതൽ ആണ് ഭക്തരെ മല കയറാൻ അനുവദിക്കുക. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് 16 മുതൽ ദർശനത്തിനായി എത്തിച്ചേരുക .16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡല ഉൽസവ കാലം. മകരവിളക്ക് ഉൽസവത്തിനായി ക്ഷേത്ര തിരുനട 30.12.20ന് തുറക്കും.2021ജനുവരി 14 ന് ആണ് മകരവിളക്ക്.

admin

Recent Posts

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

17 mins ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

24 mins ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

31 mins ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

39 mins ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

1 hour ago

സോളാർ സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചതിൽ വിശദീകരണം നൽകേണ്ടത് സിപിഎമ്മെന്ന് തിരുവഞ്ചൂർ; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്!

തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…

1 hour ago