പത്തനംതിട്ട: മിഥുനമാസ പൂജക്കായി ശബരിമല നട തുറന്നതിനോടനുബന്ധിച്ച് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ച പോലീസുകാർ എത്തിയ വാഹനത്തിന് പിന്നില്‍ പതിപ്പിച്ചിരുന്നു ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കര്‍ നീക്കം ചെയ്തു. സംഭവം വിവാദമായതോടെയാണ് സ്റ്റിക്കർ നീക്കം ചെയ്തത്.
പോലീസ് വാഹനത്തില്‍ നിയമാനുസൃതമായിട്ടുള്ള സ്റ്റിക്കറുകളല്ലാതെ ഒരുതരത്തിലുള്ള മറ്റ് അലങ്കാരങ്ങളോ ചിത്രങ്ങളോ പതിക്കാൻ പാടില്ല. എന്നാല്‍ പോലീസ് വാഹനത്തില്‍ മതചിഹ്നം പതിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. തുടർന്നാണ് സ്റ്റിക്കര്‍ ഇളക്കിയത്. ഇക്കഴിഞ്ഞ 18നാണ് കെ.എ.പി മണിയാര്‍ ക്യാമ്പിലെ വാന്‍ പമ്പയിലെത്തിച്ചത്.
വിനോദ് എന്ന പോലീസുകാരനാണ് വാഹനത്തിന്റെ ചുമതല ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും നിയമപ്രകാരമുള്ള ചുവന്ന സ്റ്റിക്കറുകളൊട്ടിക്കാന്‍ എൽ ഡി എഫ് പ്രവർത്തകന്റെ ഗ്രാഫിക് ഡിസൈന്‍ കടയില്‍ വാഹനം എത്തിച്ചിരുന്നു. അപ്പോഴാണ് ചന്ദ്രക്കലയും നക്ഷത്രവും അടങ്ങിയ സ്റ്റിക്കറുകള്‍ പതിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…