പത്തനംതിട്ട: ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര തിരുനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ഉത്രാടം ദിനമായ നാളെ സന്നിധാനത്ത് മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെവകയായിരിക്കും ഉത്രാടസദ്യ ഉണ്ടായിരിക്കുക. തിരുവോണദിനമായ 29-ന് ദേവസ്വം ജീവനക്കാരുടെ വകയാണ് സദ്യ. കൂടാതെ അവിട്ടം, ചതയം എന്നീ ദിവസങ്ങളിലും ഭക്തർക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്.
എല്ലാ തീർഥാടകർക്കും സദ്യ നൽകാനുള്ള ക്രമീകരണം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരുക്കും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടക്കും. പൂജകൾ പൂർത്തിയാക്കി ക്ഷേത്ര തിരുനട 31-ന് രാത്രിഅടയ്ക്കും.

