Friday, May 3, 2024
spot_img

ഭക്തർക്ക് ദർശനം ഇന്ന് വരെ; ശബരിമല നട നാളെ അടക്കും: നടവരവ് 147 കോടി കടന്നു

ശബരിമല: പത്തനംതിട്ട: ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല (Sabarimala) നട നാളെ അടക്കും. തീര്‍ഥാടനത്തിനു സമാപനം കുറിച്ച്‌ മാളികപ്പുറത്ത് ഇന്നു രാത്രി ഗുരുതി നടക്കും.
തീര്‍ഥാടകര്‍ക്ക് രാത്രി 9 വരെ മാത്രമാണ് സന്നിധാനത്തേക്ക് ദര്‍ശനം. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയാകും.

കഴിഞ്ഞദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി.ഇന്ന് വിശേഷാൽ പൂജകളോ അഭിഷേകമോ ഇല്ല. ഇതുവരെയുള്ള നടവരവ് 147 കോടി രൂപയാണ്. നാളെ പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാര പ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും. തിരുവാഭരണങ്ങളുമായി രാജപ്രതിനിധി പന്തളത്തേക്ക് മടക്കയാത്ര തുടങ്ങും.

Related Articles

Latest Articles