Friday, April 26, 2024
spot_img

എന്റെ സോൾമേറ്റ്…മിസ് യൂ മൈ ഫ്രണ്ട്: ഹൃദയഭേദകമായ കുറിപ്പുമായി ബിജുമേനോൻ

മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ മാത്രം സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. സിനിമ പ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു സച്ചിയുടേത്. ഇപ്പോഴിതാ പ്രിയപ്പെട്ടവന്റെ ഒന്നാം മരണവാർഷികത്തിൽ അദ്ദേ​ഹത്തെ ഓർമിച്ചുകൊണ്ട് പ്രിയ സുഹൃത്തുക്കൾ കുറിച്ച വാക്കുകളാണ് ഏവരെയും കണ്ണീരണിയിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിരവധിപേരാണ് ഓർമ്മ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ശ്രദ്ധേയമാകുന്നത് നടൻ ബിജു മേനോന്റെ കുറിപ്പാണ്.

“എന്നും എന്റെ മനസിലുണ്ടാവും, എന്നെന്നും എന്റെ ​ഹൃദയത്തിലുണ്ടാകും, എന്റെ സോൾമേറ്റ്. എന്റെ പ്രിയപ്പെട്ട സച്ചി, മിസ് യൂ മൈ ഫ്രണ്ട്-” ഇങ്ങനെയായിരുന്നു സച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ബിജു മേനോൻ കുറിച്ചത്. സച്ചി അവസാനമായി സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയിലെ കേന്ദ്രകഥാപാത്രം അവതരിപ്പിച്ച നടൻ കൂടെയാണ് ബിജുമേനോൻ. വളരെ അടുത്ത ബന്ധമാണ് സച്ചി ബിജു മേനോനോട് സൂക്ഷിച്ചിരുന്നത്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളുമായിരുന്നു.

ബിജു മേനോന് പിന്നാലെ അയ്യപ്പനും കോശിയിൽ കണ്ണമ്മയായി എത്തിയ ​ഗൗരിയും വേദനയാർന്ന കുറിപ്പാണ് പങ്കുവെച്ചത്. “സച്ചിയേട്ടൻ , നന്മയുള്ള പാവം മനുഷ്യൻ…ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകുമ്പോൾ വലിയ നഷ്ട്ടങ്ങളും സംഭവിക്കുന്നു അത് പക്ഷെ ജീവിതാവസാനം വരെ നമ്മൾക്ക് വേദനയായി തുടരും ഒരിക്കലും മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റാത്ത വേദന അത് ചിലർ ജീവിതത്തിൽ വന്നു പോകുമ്പോൾ മാത്രം..! എന്നാണ് ​ഗൗരി കുറിച്ചത്.

Related Articles

Latest Articles