Sadam Hussain, the security officer of Mar Ivanios College, was arrested in the incident, complaining that the 10th class girl was taken on a scooter by force.
തിരുവനന്തപുരം: തലസ്ഥാനത്തു പത്താം ക്ലാസുകാരിയെ ബലംപ്രയോഗിച്ചു സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ദ്ദാം ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടി രാവിലെ സ്കൂളിൽ പോകുമ്പോഴായിരുന്നു സംഭവം.അച്ഛന്റെ സുഹൃത്ത് എന്ന വ്യാജേനയാണ് കുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയത്. പെൺകുട്ടിയും സഹോദരനും കൂടി സ്കൂളിലേക്ക് പോകുന്ന വഴിയിൽ ബൈക്കിൽ എത്തിയ പ്രതി അച്ഛന്റെ സുഹൃത്താണെന്നും സ്കൂളിൽ കൊണ്ടാക്കാം എന്നും പറഞ്ഞ് കുട്ടികളെ ബൈക്കിൽ കയറ്റി.
സഹോദരനെ വഴിയിൽ നിർത്തിയിട്ട് കടയിൽ പോയി മിഠായി വാങ്ങി വരാമെന്നു പറഞ്ഞു പെൺകുട്ടിയെയും കൊണ്ട് ഇയാൾ കടയിൽ പോയി മിഠായി വാങ്ങിയതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കുട്ടിയുടെ നെഞ്ചിലും രഹസ്യ ഭാഗത്തും പിടിക്കുകയായിരുന്നു.അതേസമയം ഇയാൾ തെന്നെ തിരിച്ച് പെൺകുട്ടിയെയും ബൈക്കിൽ കയറ്റി സഹോദരൻ നിന്ന സ്ഥലത്ത് വന്ന് ഇരുവരെയും സ്കൂളിൽ കൊണ്ട് വിടുകയായിരുന്നു. 29ന് ശക്തമായ നെഞ്ചുവേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ പോയപ്പോഴാണ് പെൺകുട്ടി കാര്യങ്ങൾ പറയുന്നത്. ഇയാളുടെ ശക്തമായ പിടിയിലാണ് പെൺകുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശിയാണ് പ്രതി സദ്ദാം ഹുസൈൻ
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…