ന്യൂഡല്‍ഹി:മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പ്രധാനമെന്ന് സുപ്രീംകോടതി.2006ലെ സുരക്ഷസാഹചര്യം 2021ല്‍ മാറിയിരിക്കാം എന്നും സുപ്രീംകോടതി വ്യക്തമാക്കി.മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷസംബന്ധിച്ച് കേരളത്തില്‍ വ്യാപകമായ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
ഡാമിലെ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.അതെസമയം അനുവദിക്കപ്പെട്ട ജലനിരപ്പില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യമില്ലെന്ന് മേല്‍നോട്ടസമിതി വ്യക്തമാക്കി.മേല്‍നോട്ടസമിതിയുടെ തീരുമാനത്തില്‍ കേരളം നാളെ അഭിപ്രായം അറിയിക്കും.
ജലനിരപ്പ് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും കേരളം തമിഴ്നാടുമായും മേൽനോട്ടസമിതിയുമായും ചർച്ച നടത്തണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു
ഇവിടെ ചർച്ച ചെയ്യുന്നതിനു പകരം അവിടെ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുക. എല്ലാവരും ഗൗരവത്തോടെയും ആത്മാർഥമായും പ്രവർത്തിക്കണം. ഇതു ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്. ഏതെങ്കിലും ഒരു കക്ഷിയുടെ നിഷ്‌ക്രിയത്വം കൊണ്ടാണ് ഞങ്ങൾക്ക് ഇടപെടേണ്ടി വരുന്നത്.’– ജസ്റ്റിസ് എൻ.വി.ഖൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയതാണ്
2018ലെ പ്രളയസമയത്ത് ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന സുപ്രീം കോടതി നിർദേശം ചൂണ്ടിക്കാട്ടിയ കേരളം, സമാന ഉത്തരവ് ഇപ്പോൾ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ എതിർത്ത തമിഴ്നാട്, 2006, 2014 വർഷങ്ങളിലെ സുപ്രീം കോടതി വിധി അനുസരിച്ച് 142 അടി വരെ ജലനിരപ്പ് ആകാമെന്നു വാദിച്ചു.

