Saturday, December 13, 2025

ദേവീ ദേവന്മാരുടെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്ന ‘സഹസ്രദള പത്മം’; ഒരു മാസമെടുത്ത് വിരിഞ്ഞ ആയിരം ഇതളുള്ള അപൂർവ്വത കാസര്‍കോട്ട് വിരിഞ്ഞു

കാസർകോട്: അപൂർവ്വങ്ങളിൽ അപൂർവ്വമായ സഹസ്രദള പത്മം കാസര്‍കോട്ട് വിരിഞ്ഞു. മാവുങ്കാല്‍ കോട്ടപ്പാറയിലെ ഹരീഷിന്‍റെ വീട്ടുമുറ്റത്താണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന പുഷ്പ്പമാണ് സഹസ്രദള പത്മം. അത് വീട്ടുമുറ്റത്ത് വിരിഞ്ഞതിന്‍റെ സന്തോഷത്തിലാണ് മാവുങ്കാല്‍ കോട്ടപ്പാറയിലെ ഹരീഷ്- രമ്യ ദമ്പതികള്‍.

ഒരു മാസമെടുത്താണ് ഈ ആയിരം ഇതളുള്ള താമര പൂര്‍ണ്ണമായി വിരിഞ്ഞത്. ഒന്നര വര്‍ഷം മുമ്പ് ബദിയടുക്കയില്‍ നിന്നാണ് താമരയുടെ വിത്ത് കൊണ്ട് വന്നത്. പൂക്കളോട് പ്രിയമുള്ള രമ്യയായിരുന്നു നട്ട് വളര്‍ത്തുന്നതില്‍ പൂര്‍ണ്ണ മേല്‍നോട്ടം. കേരളത്തിലെ കാലാവസ്ഥയില്‍ സഹസ്രദള പത്മം അപൂര്‍വ്വമായി മാത്രമേ പൂവിടാറുള്ളൂ. എന്നാല്‍ കൃത്യമായ പരിചരണത്തിലൂടെ പൂവിരിഞ്ഞപ്പോള്‍ ഇവര്‍ക്ക് അത് ഏറെ ആഹ്ലാദമുണ്ടാക്കി.

Related Articles

Latest Articles