Thursday, January 1, 2026

വധഗൂഢാലോചനക്കേസില്‍ സായ് ശങ്കര്‍ മാപ്പു സാക്ഷിയാകും; പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്

കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനക്കേസില്‍ ഏഴാം പ്രതി സായ് ശങ്കര്‍ മാപ്പു സാക്ഷിയാകും. ക്രൈം ബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷയും നൽകി. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ട് സായ് ശങ്കറിന് കോടതി നോട്ടീസ് നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവ വീണ്ടെടുക്കാനാവുന്നതാണെന്നാണ് സായ് ശങ്കര്‍ പറയുന്നത്. സായ് ശങ്കറിന്റെ മൊഴികളൊക്കെ ദിലീപിനെതിരായ തെളിവുകളായി ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു.

Related Articles

Latest Articles