സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനം കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. .ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ രാജിവച്ചത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുടെ സൗകര്യം നോക്കി തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സജി ചെറിയാന് പകരം ഒരു മന്ത്രിമാരെയും നിയമിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ വകൂപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വീതിച്ചു നൽകുകയായിരുന്നു. ജൂലൈ 3ന് മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷമായിരുന്നു സജി ചെറിയാന്റെ രാജി. വിഷയത്തില്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. പിന്നീട് കേസെടുക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. സജി ചെറിയാന്‍ കുറ്റവിമുക്തനാണെന്ന് ബോധ്യമായതിനാലാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്നാണ് സിപിഐഎമ്മിന്റെ നിലപാട്.

