Sunday, May 5, 2024
spot_img

ഇനി രക്ഷാകർത്താക്കൾക്ക് നേരെ ശ്വാസം വിടാം!!വീട്ടിലിരുന്ന് സ്കൂൾബസ് ട്രാക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന വിദ്യ വാഹൻ’ മൊബൈൽ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം : സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ് മോട്ടർ വാഹന വകുപ്പ് പുറത്തിറക്കി. ആപ്പിലൂടെ രക്ഷിതാക്കൾക്ക് സ്കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ രക്ഷിതാവിനു അറിയാനാകും. അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിലൂടെ ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനുള്ള സൗകര്യവുമുണ്ട്.

സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം . ഇതിനായി രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണം.

ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സംശയനിവാരണത്തിന് 18005997099 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

Related Articles

Latest Articles