Sunday, May 19, 2024
spot_img

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കെ സുരേന്ദ്രനെ കണ്ട് സജി മഞ്ഞക്കടമ്പിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പുതിയ പാർട്ടി രൂപികരിച്ച ശേഷം സജി മഞ്ഞക്കടമ്പിൽ കെ സുരേന്ദ്രനെ സന്ദർശിച്ചു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയാണ് അദ്ദേഹം ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കണ്ടത്.

മഞ്ഞക്കടമ്പിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി – ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ. വി. അരുൺ പ്രകാശ്, ആർ എൽ ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് മുട്ടപ്പള്ളിയും ഒപ്പമുണ്ടായിരുന്നു.

Related Articles

Latest Articles