Sakshal Richard Carpenter congratulating Keeravani; Thank you Rajamouli
ഓസ്കര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനം എം.എം കീരവാണി വാനോളമുയര്‍ത്തിയിരുന്നു. ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ എം.എം കീരവാണി ഒരു ചെറു പ്രസംഗവും നടത്തി. കാര്‍പ്പെന്‍റേഴ്സ് കേട്ടാണ് ഞാന്‍ വളര്‍ന്നത്, ഇന്ന് ഓസ്‌കറുമായി ഇവിടെ നിൽക്കുന്നുവെന്നാണ് കീരവാണി പറഞ്ഞത്. ഇത് കേട്ട ചില മലയാളം മാധ്യമങ്ങൾ കീരവാണി കുട്ടിക്കാലത്ത് ആശാരിയുടെ തട്ടും മുട്ടും കേട്ടാണ് വളർന്നതെന്നാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ലോകശ്രദ്ധ നേടിയ വിഖ്യാത അമേരിക്കൻ സംഗീതജ്ഞരാണ് റിച്ചാർഡ് കാർപ്പെന്ററും അനിയത്തി കാരൻ കാർപ്പെന്ററും. കാർപ്പെന്റേഴ്സ് എന്ന പേരിലാണ് അവർ അറിയപ്പെട്ടത്. ഇപ്പോഴിതാ കീരവാണിക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ റിച്ചാര്‍ഡ് കാര്‍പ്പെന്റര്‍. കാര്‍പെന്റേഴ്‌സിന്റെ പ്രശസ്ത ഗാനമായ ഓണ്‍ ദ ടോപ്പ് ഓഫ് ദ വേള്‍ഡിന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വീഡിയോയാണ് കീരവാണിയെയും ആര്‍ആര്‍ആറിനെയും അഭിന്ദിക്കാനായി റിച്ചാര്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. രാജമൗലിയും റിച്ചാര്‍ഡിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. ഓസ്‌കാര്‍ ക്യാംപയ്‌നിടയില്‍ പോലും എന്റെ സഹോദരന്‍ വളരെ ശാന്തനായിരുന്നു. പുരസ്‌കാരം ലഭിക്കുന്നതിന് മുമ്പും ശേഷവും അദ്ദേഹം വികാരഭരിതനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് കണ്ടത് മുതല്‍ എന്റെ സഹോദരന് കണ്ണുനീര്‍ നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ല. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ അവിസ്മരണീയ നിമിഷമാണെന്നാണ് രാജമൗലി കുറിച്ചത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…