Friday, December 19, 2025

ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സാക്ഷി മാലിക്!പത്രസമ്മേളനത്തിനിടെ ബൂട്ടഴിച്ച് മേശപ്പുറത്ത് വച്ചു

ദില്ലി: ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക്. ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ പാനൽ വൻ വിജയം നേടുകയും അദ്ധ്യക്ഷ പദവിയിലേക്ക് സഞ്ജയ് കുമാർ സിങ്ങിനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. വാർത്താസമ്മേളനത്തിനിടെ ബൂട്ട് അഴിച്ച് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു.

ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷൻ വൈസ് പ്രസിഡന്റും മുൻ എംപിയുമാണ് സഞ്ജയ് സിങ്. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് അനിത ഷിയോറനെ ഏഴിനെതിരെ 40 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് തിരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് വോട്ടെണ്ണലും നടത്തി. ബ്രിജ് ഭൂഷൺ വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപണമുന്നയിച്ച ഗുസ്തി താരങ്ങളുടെ പിന്തുണയോടെയാണ് അനിത മത്സരിച്ചിരുന്നത്. അസം, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ സംസ്ഥാനങ്ങൾ ഒഴികെ ബാക്കിയുള്ളവയെല്ലാം സഞ്ജയ് സിങ്ങിനാണ് വോട്ട് രേഖപ്പെടുത്തിയത് എന്നാണ് കരുതുന്നത്.

Related Articles

Latest Articles