Friday, October 16, 2026

വാജ്പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് !”മേം അടൽ ഹൂ” ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി; ചിത്രം തിയറ്ററുകളിലെത്തുക അടുത്ത ഡിസംബറിൽ

മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം വെള്ളിത്തിരയിലേക്ക് . മേം അടൽ ഹൂ എന്ന ചിത്രത്തിന്റെ പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിക്കഴിഞ്ഞു. കണ്ണൂർ സ്വദേശിയായ ഉല്ലേഖ് എൻ.പി.യുടെ ‘ദ് അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് മേം അടൽ ഹൂ. പങ്കജ് ​ത്രിപാഠിയാണ് വാജ്പേയിയായി ക്യാമറയ്ക്ക് മുന്നിലെടുത്തുന്നത്.

രവി ജാദവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഉത്കര്‍ഷ് നൈതാനിയുടേതാണ്, മഗ്ലിൻ സോണിയ ഗാന്ധിയായി പ്രത്യക്ഷപ്പെടുന്നു. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി, വിശാൽ ഗുർനാനി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്ത വർഷം ഡിസംബറിൽ ചിത്രം തിയറ്ററുകളിലെത്തും.

Related Articles

Latest Articles