Monday, December 22, 2025

ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യം ! മറ്റന്നാൾ മുതൽ മിൽമ സമരം !മിൽമയിലെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും

ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മിൽമയിൽ തിങ്കളാഴ്ച രാത്രി മുതൽ സമരം . മറ്റന്നാൾ രാത്രി 12 മണിമുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കുമെന്നാണ് അറിയിപ്പ്. നോട്ടീസ് കൊടുത്തിട്ടും ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.

പുതുക്കിയ ശമ്പളപരിഷ്‌കരണ കരാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് തീരുമാനമായത്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി ഭുവനചന്ദ്രൻ നായർ, സിഐടിയു ജനറൽ സെക്രട്ടറി ബാബു, വൈസ് പ്രസിഡന്റ് ബിജു, എഐടിയുസി നേതാക്കളായ കെ പി രാജേന്ദ്രൻ, മോഹൻദാസ്, തിരുവല്ലം മധുസൂദനൻനായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ന് ​കീ​ഴി​ലു​ള്ള​ ​അ​മ്പ​ല​ത്ത​റ,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട​ ​ഡ​യ​റി​ക​ളി​ൽ പാ​ക്കിം​ഗും​ ​വി​ത​ര​ണ​വും​ ​നി​റു​ത്തി​വ​ച്ച് കഴിഞ്ഞമാസവും മിൽമ തൊഴിലാളികൾ സമരം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ​ലി​റ്റ​ർ​ ​പാ​ലി​ന്റെ​ ​പ്രോ​സ​സിം​ഗാണ് ​ത​ട​സ​പ്പെ​ട്ടത്. ​

Related Articles

Latest Articles