salman khan bigg boss salary
ലോകത്ത് നിരവധി ആരാധകരുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. നാളെ ഹിന്ദി ബിഗ് ബോസിന്റെ 15ാം സീസണിന് തുടക്കമാകുകയാണ്. മറ്റ് സീസണിലെ പോലെ സൂപ്പർതാരം സൽമാൻ ഖാൻ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ. 350 കോടി രൂപയാണ് സൽമാൻ പ്രതിഫലമായി വാങ്ങുന്നതെന്ന് ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ട്വീറ്റ് ചെയ്തത്.
അതേസമയം 14 ആഴ്ച നീണ്ടു നിൽക്കുന്ന ഷോയിൽ പങ്കെടുക്കാനാണ് താരം 350 കോടി വാങ്ങുന്നത്. എന്നാൽ ബിഗ്‌ബോസ് സീസൺ 13-ൽ ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തുടർന്ന് പുതിയ സീസണിലേക്ക് എത്തിയപ്പോൾ പ്രതിഫലം വീണ്ടും ഉയർത്തിയിരിക്കുകയാണ് താരം. മാത്രമല്ല 4, 5, 6 സീസണുകളില്‍ എപ്പിസോഡ് ഒന്നിന് 2.5 കോടിയും, സീസണ്‍ 7-ല്‍ 5 കോടിയും, സീസണ്‍ 8-ല്‍ 5.5 കോടിയും, സീസണ്‍ 9-ല്‍ 7-8 കോടിയും, സീസണ്‍ 10-ല്‍ എപ്പിസോഡ് ഒന്നിന് 8 കോടി വീതവും സല്‍മാന്‍ വാങ്ങിയിരുന്നെന്നാണ് പുറത്തുവന്ന വിവരം. കൊവിഡ് കാലത്ത് 200 കോടിയിലേറെയാണ് സല്‍മാന്‍ വാങ്ങിയത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…