Thursday, September 24, 2026

ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി: ബി​ഗ്ബോസ് സീസൺ 15ലെ സൽമാന്റെ പ്രതിഫലം പുറത്ത്: കണ്ണുതള്ളി ആരാധകർ

ലോകത്ത് നിരവധി ആരാധകരുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. നാളെ ഹിന്ദി ബി​ഗ് ബോസിന്റെ 15ാം സീസണിന് തുടക്കമാകുകയാണ്. മറ്റ് സീസണിലെ പോലെ സൂപ്പർതാരം സൽമാൻ ഖാൻ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ. 350 കോടി രൂപയാണ് സൽമാൻ പ്രതിഫലമായി വാങ്ങുന്നതെന്ന് ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ട്വീറ്റ് ചെയ്തത്.

അതേസമയം 14 ആഴ്ച നീണ്ടു നിൽക്കുന്ന ഷോയിൽ പങ്കെടുക്കാനാണ് താരം 350 കോടി വാങ്ങുന്നത്. എന്നാൽ ബിഗ്‌ബോസ് സീസൺ 13-ൽ ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ വാങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തുടർന്ന് പുതിയ സീസണിലേക്ക് എത്തിയപ്പോൾ പ്രതിഫലം വീണ്ടും ഉയർത്തിയിരിക്കുകയാണ് താരം. മാത്രമല്ല 4, 5, 6 സീസണുകളില്‍ എപ്പിസോഡ് ഒന്നിന് 2.5 കോടിയും, സീസണ്‍ 7-ല്‍ 5 കോടിയും, സീസണ്‍ 8-ല്‍ 5.5 കോടിയും, സീസണ്‍ 9-ല്‍ 7-8 കോടിയും, സീസണ്‍ 10-ല്‍ എപ്പിസോഡ് ഒന്നിന് 8 കോടി വീതവും സല്‍മാന്‍ വാങ്ങിയിരുന്നെന്നാണ് പുറത്തുവന്ന വിവരം. കൊവിഡ് കാലത്ത് 200 കോടിയിലേറെയാണ് സല്‍മാന്‍ വാങ്ങിയത്.

Related Articles

Latest Articles