Thursday, December 18, 2025

സൽമാൻ ഖാന്റെ സഹോദരിയുടെ അഞ്ച് ലക്ഷം വിലവരുന്ന രത്ന കമ്മലുകൾ മോഷണം പോയി;വീട്ടു ജോലിക്കാരൻ അറസ്റ്റിൽ

മുംബൈ: സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മ്മയുടെ വജ്രാഭരണം കളവ് പോയ കേസില്‍ വീട്ടു ജോലിക്കാരൻ അറസ്റ്റിലായി. അഞ്ച് ലക്ഷം വിലവരുന്ന രത്ന കമ്മലുകളാണ് വീട്ടു ജോലിക്കാരൻ കവർന്നത്. അര്‍പ്പിതയുടെ വീട്ടിലെ ഹൗസ്‌കീപ്പറായ സാന്ദീപാണ് കവർച്ച നടത്തിയത്. പോലീസ് സന്ദീപിനെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് അര്‍പ്പിത ഖാന്‍ ശര്‍മ്മയുടെ വീട്ടില്‍ മോഷണം നടന്നത്. തുടർന്ന് അര്‍പ്പിത പോലീസിൽ പരാതി നൽകി. അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും അര്‍പ്പിത പോലീസിനോട് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അര്‍പ്പിതയുടെ വീട്ടിലെ ഹൗസ്‌കീപ്പറായ സന്ദീപ് അറസ്റ്റിലാകുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങള്‍ കണ്ടെടുത്തു.

Related Articles

Latest Articles