ഒരിടവേളയ്ക്ക് ശേഷം നടി സാമന്തയും നടന്‍ നാഗചൈതന്യയുമായുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാഗചൈതന്യ നല്‍കിയ ചെറിയൊരു സൂചനയും ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധമുള്ളവര്‍ വെളിപ്പെടുത്തിയ കാര്യങ്ങളുമാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.

