samantha
തനിക്ക് ബാധിച്ച അപൂര്‍വ രോഗത്തെക്കുറിച്ച് വികാരഭരിതയായി സാമന്ത. ജീവിതത്തില്‍ ഇനിയൊരു ചുവടുവയ്ക്കാന്‍ പറ്റില്ലെന്ന് തോന്നിയ അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു. ഇപ്പോള്‍ തിരിഞ്ഞ് പിന്നിലേക്ക് നോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പുതിയ ചിത്രം യശോദയുടെ പ്രൊമോഷനുവേണ്ടി നല്‍കിയ അഭിമുഖത്തിലാണ് സാമന്ത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മരണത്തെ ഞാന്‍ അഭിമുഖീകരിച്ചിട്ടില്ല അങ്ങനെയുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും താരം വെളിപ്പെടുത്തി.
ചില ദിവസങ്ങളില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. അതൊരു യുദ്ധം തന്നെയായിരുന്നു. പക്ഷേ അസുഖം ജീവന് ഭീഷണിയായിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല. അതിജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ സാമന്തയുടെ ശബ്ദം ഇടറി. ശരീരത്തിന്റെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സാമന്തയെ ബാധിച്ചത്.
രോഗാവസ്ഥയിലും സാമന്ത യശോദയ്ക്കുവേണ്ടി ഡബ് ചെയ്യുന്നുണ്ടായിരുന്നു. തമിഴിലും തെലുങ്കിലും താരം തന്നെയാണ് ഡബ് ചെയ്തത്.യശോധ പതിനൊന്നിന് തീയേറ്ററുകളില്‍ എത്തും.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…