Sunday, December 28, 2025

വഖഫ് നിയമന വിഷയം ; മുഖ്യമന്ത്രിക്ക് അതിശക്തമായ താക്കീതുമായി സമസ്ത

കോഴിക്കോട്∙ വഖഫ് നിയമന വിഷയത്തില്‍ സർക്കാർ തീരുമാനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സമസ്ത. മുഖ്യമന്ത്രി വാക്കു പാലിക്കണമെന്നും സര്‍ക്കാര്‍ മതസംഘടനകളുടെ യോഗം ഉടന്‍ വിളിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. വൈകിയാല്‍ മറ്റു കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. മുസ്‌ലിം ലീഗുമായി ബന്ധം തുടരാമെന്ന് പണ്ഡിത സഭയില്‍ തീരുമാനിച്ചു.

സമൂഹമാധ്യമങ്ങളില്‍ അനാവശ്യ ചര്‍ച്ച പാടില്ലെന്നും അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് പ്രവര്‍ത്തകര്‍ക്കുള്ള സമസ്തയുടെ നിര്‍ദേശം. എല്‍ഡിഎഫ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തന്ത്രപരമായ സമീപനമായി ഇതിനെ കാണണമെന്നും സമസ്ത നിലപാടെടുത്തിരുന്നു. സമസ്ത മലപ്പുറം സമ്മേളനത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രമേയത്തെ തള്ളിപ്പറഞ്ഞ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ വഖഫില്‍ രണ്ടാം ഘട്ടസമരത്തിനായി മുസ്‌ലിം ലീഗ് ഒരുങ്ങുമ്പോഴും സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തില്‍ സമരത്തിനിറങ്ങണമെന്ന് സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. .

Related Articles

Latest Articles