Thursday, January 1, 2026

കൊച്ചാപ്പമാർക്കും മൂത്താപ്പമാർക്കും എല്ലാം വാരിക്കോരി നിയമനം; കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദിയായ മന്ത്രിയാണ് കെ.ടി ജലീൽ എന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാൻസലർ നിയമനം ചട്ടവിരുദ്ധമായാണ് നടന്നതെന്ന ശക്തമായ ആരോപണവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. തനിക്ക് താത്പര്യമുള്ള ആളെയാണ് മന്ത്രി കെ.ടി ജലീൽ സര്‍വകലാശാല ചാൻസലറായി നിയമിച്ചിരിക്കുന്നത് .

വിദ്യാഭ്യാസ രംഗത്ത് പ്രഗത്ഭരായ നിരവധി പേർ ഇടതുപക്ഷത്ത് പോലും ഉണ്ടെന്നിരിക്കെ ആണ് ഇത്തരത്തിൽ
യാതൊരു യോഗ്യതയുമില്ലാത്തവരെ പിടിച്ച് സർവകലാശാലാ വൈസ് ചാൻസലറാക്കിയിരിക്കുന്നതെന്ന് സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. കേരളം കണ്ട ഏറ്റവും വലിയ വർഗീയവാദിയായ മന്ത്രിയാണ് താനെന്ന് ജലീൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു’ എന്ന് ആരോപിച്ചുകൊണ്ടാണ് സന്ദീപ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Articles

Latest Articles